പോരുവഴി ഗ്രാമപഞ്ചായത്ത്
കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശാസ്താംകോട്ട ബ്ളോക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് പോരുവഴി ഗ്രാമപഞ്ചായത്ത്. പോരുവഴി എന്ന ഒരു വില്ലേജ് മാത്രമടങ്ങുന്നതാണ് ഈ ഗ്രാമപഞ്ചായത്ത്. കൊല്ലം ജില്ലയിലെ വടക്കുപടിഞ്ഞാറു ഭാഗത്തായി കിടക്കുന്ന പോരുവഴി പഞ്ചായത്ത് ശാസ്താംകോട്ട പട്ടണത്തിൽ നിന്നും ഏകദേശം 4 കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്നു. ശാസ്താംനട എന്ന സ്ഥലത്താണ് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്നത്. 19.35 ചതുരശ്രകിലോമീറ്ററാണ് പഞ്ചായത്തിന്റെ ആകെ വിസ്തീർണ്ണം.. വിസ്തൃതിയേറിയ കുന്നിൻചരിവുകളും വിശാലമായ താഴ്വരകളും ഉയർന്ന കുന്നിൻപുറങ്ങളും എല്ലാം ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയാണ് പോരുവഴിയുടേത്. കാവുകളുടേയും കളരികളുടേയും കുളങ്ങളുടേയും നാടാണ് പോരുവഴി. പള്ളിക്കലാറ് പോരുവഴിയുടെ വടക്കേ അതിരായൊഴുകുന്നു.ഏക ദുര്യോധനക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം ഇവിടെയാണ്.





